തലച്ചോറിലെ ഞരമ്പ്‌ പൊട്ടി ; സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ ഞരമ്പ്‌ പൊട്ടിയതിനെ തുടര്‍ന്നാണ് കൊല്‍ക്കത്ത ബെല്ലേ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മീഡിയം സൈസിലുള്ള ഹെമറോജിക് സ്‌ട്രോക് ആണ് ചാറ്റര്‍ജിയുടേതെന്നും എന്നാല്‍, 89 വയസായതിനാല്‍ ചാറ്റര്‍ജിയുടെ കാര്യത്തില്‍ ഇത് അപകടകരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇടത് രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2004-2009ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *