കൊടകര കേസ് : കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നല്‍കും

കൊടകര കള്ളപ്പണ കവര്‍ച്ചാകേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടുത്തയാഴ്ച ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് കെ. സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ 26ന് മുന്‍പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. 22 പ്രതികള്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായി. കേസില്‍ ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഈ തുക എന്തിന് കൊണ്ടുവന്നു എന്നതിലടക്കം വ്യക്തതയ്ക്ക് വേണ്ടിയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച കെ സുരേന്ദ്രന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പതിമൂന്നാം തിയതി വരെ ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ചിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *