കൊച്ചി മെട്രോ : ഒന്നാം ഘട്ടത്തില്‍ 300 കോടി ലാഭം: ഇ ശ്രീധരന്‍


കൊച്ചി മെട്രോയുടെ ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂര്‍ത്തിയായപ്പോള്‍ 300 കോടിയോളം രൂപ ലാഭമുണ്ടായതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും പരിശ്രമഫലമായാണിത്. രണ്ടാംഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ല. അതു നടപ്പാക്കാന്‍ കെഎംആര്‍എല്‍ സജ്ജമാണ്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുമൊത്തുള്ള പ്രവര്‍ത്തനം മികച്ചതായിരുന്നെന്നും ശ്രീധരന്‍ പറഞ്ഞു.


ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം. നിര്‍മാണജോലി ടെന്‍ഡര്‍ ചെയ്യുന്നതിലെ പ്രത്യേകതമൂലമാണ് ഈ ലാഭമുണ്ടായത്. ഡിഎംആര്‍സിയുടെ ജോലികള്‍ മത്സരബുദ്ധിയോടെ കരാറുകാര്‍ ഏറ്റെടുക്കും. ചെയ്യുന്ന ജോലിക്കുള്ള പണം വേഗത്തില്‍ കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. ഈ ലാഭം ബാക്കിയുള്ള പേട്ടവരെയുള്ള പാതയുടെ നിര്‍മാണത്തില്‍ പ്രതീക്ഷിക്കാനാകില്ല. സ്ഥലം ഏറ്റെടുക്കലെല്ലാം പ്രതിസന്ധിയിലാണ്.




Sharing is Caring