ഇന്തോനേഷ്യ ഓപ്പണ്‍ സീരീസ്; സൈന പുറത്ത്, പ്രണോയി അകത്ത്


ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയറില്‍നിന്നു പുറത്തായി. എന്നാല്‍ ഇന്ത്യയുടെ എച്ച്.എസ് പ്രണോയി ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടറില്‍ കടന്നു. ലോക മൂന്നാം നമ്പര്‍ താരം മലേഷ്യയുടെ ലീ ചോംഗ് വീയെ അട്ടിമറിച്ചാണ് പ്രണോയിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
രണ്ടാം റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ നിതാച്ചോണ്‍ ജിന്‍ഡാപോളിനോടു പരാജയപ്പെട്ടാണ് സൈന പുറത്തായത്. സ്‌കോര്‍: 15-21, 21-6, 16-21.നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. മലേഷ്യയുടെ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവിനെ 21-10, 21-18 എന്ന സ്‌കോറിനാണ് അട്ടിമറിച്ചത്. ആദ്യ ഗെയിം 6-0 ന് തുടങ്ങിയ പ്രണോയി പിന്നീട് 10-3 ന് ലീയെ പിന്നിലാക്കികുതിച്ചു. 21-10 ന് അനായാസം ഗെയിം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഗെയിം കടുത്ത പോരാട്ടത്തിനൊടുവിലാണ് പ്രണോയി സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ 13-12 എന്ന നിലയിലായിരുന്നു. ഇവിടെനിന്നും മുന്നേറിയ പ്രണോയി 21-18 ന് ഗെയിമും മത്സരവും സ്വന്തമാക്കി.




Sharing is Caring