കൊച്ചി മെട്രോ ഇനി പേട്ടയിലേക്കും


പേട്ട വരെയുള്ള നിര്‍മാണം അവസാനിച്ച്‌ പ്രവര്‍‌ത്തനസജ്ജമായതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാവുകയാണ്. തൈക്കൂടത്ത് നിന്ന് പേട്ട വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ലോക്ക് ഡൌണിനെ തുടര്‍ന്ന് സുരക്ഷ പരിശോധനകള്‍ നീണ്ട് പോവുകയായിരുന്നു. മെട്രോ റെയില്‍ സുര‍ക്ഷ കമീഷണര്‍ കെ. മനോഹരന്റെ നേതൃത്വത്തില്‍ 1.33 കിലോമീറ്റര്‍ പാതയില്‍ നടന്ന വിശദ പരിശോധനക്ക് ശേഷമാണ് സര്‍വിസിനുള്ള അനുമതി നല്‍കിയത്. സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം പൂര്‍ത്തീകരിച്ചുവെങ്കിലും ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിട്ടില്ല.




Sharing is Caring