കര്‍ണാടകയില്‍ ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു


ബെംഗളൂരു: കര്‍ണാടകയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനം. ഇതനുസരിച്ച് നാളെ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. മറ്റുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള സേവനങ്ങള്‍ ഞായറാഴ്ചയും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ഉണ്ടാകും.വിവിധ മേഖലകളില്‍നിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.




Sharing is Caring