കൊച്ചി മെട്രോ സ്‌പെഷ്യല്‍ ഫീഡര്‍ സര്‍വീസ് എന്ന പേരില്‍ മെട്രോയ്ക്ക് ഫീഡര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്ന പാലാരിവട്ടം , ആലുവ, എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ ഉണ്ടാവുക. കെഎസ്ആര്‍ടിസിക്കു മാത്രം സര്‍വീസ് നടത്താവുന്ന ആലുവ-അങ്കമാലി, ആലുവ- പെരുമ്പാവൂര്‍, ആലുവ-പറവൂര്‍, ഇടപ്പള്ളി-ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നി റൂട്ടുകളാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ലോഫ്‌ളോര്‍ എസി,നോണ്‍ എസി വിഭാഗത്തില്‍പ്പെട്ട 40 വീതം ബസുകള്‍ രണ്ടു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും സര്‍വീസ് നടത്തുക. സര്‍വീസ് നടത്തിപ്പിനും ഏകോപനത്തിനുമായി സ്‌പെഷ്യല്‍ ഓഫീസര്‍മാരെയും കോഓര്‍ഡിനേറ്ററേയും നിയമിച്ചിട്ടുണ്ട്. മെട്രോ പ്രവര്‍ത്തിക്കുന്ന രാവിലെ അഞ്ചു മുതല്‍ രാത്രി പത്ത് വരെ ഫീഡര്‍ സര്‍വീസ് ഉണ്ടാകും.













