കൊച്ചി പത്തടിപ്പാലത്ത് മെട്രോയുടെതൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും

കൊച്ചി പത്തടിപ്പാലത്ത് മെട്രോയുടെ 347-ാം തൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും.ഇതിൻ്റെ ഭാഗമായി കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം നിശ്ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂർത്തിയാക്കുക.
ഇതിനു ശേഷം കോൺക്രീറ്റിംഗ് തുടങ്ങും. നിർമ്മാണക്കരാറുകാരായ എൽ & ടി യാണ് ജോലികൾ നിർവ്വഹിക്കുക.പ്രവൃത്തികൾ തുടങ്ങുന്നതിന് മുന്നോടിയായി സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൂണിൻ്റെ നാല് പൈലുകളിൽ രണ്ടെണ്ണത്തിനാണ് ബലക്ഷയം കണ്ടെത്തിയത്.

രണ്ട് പൈലുകൾ മണ്ണിനടിയിലെ പാറയിൽ ഉറപ്പിക്കാതിരുന്നതിനാലാണ് ബലക്ഷയമുണ്ടായതെന്ന് ജിയോ ടെക്നിക്കൽ, ജിയോ ഫിസിക്കൽ പഠനങ്ങളിൽ വ്യക്തമായിരുന്നു. നാലു പൈലുകൾ കൂടി അധികമായി നിർമ്മിച്ച് തൂണിൻ്റെ അടിത്തട്ടുമായി ബന്ധിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *