കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കു 12 മുതല്‍ 12.30 വരെ നേവല്‍ബേസില്‍ നിന്ന് മറൈന്‍ഡ്രൈവിലേക്കും 12.50 മുതല്‍ 1.20 വരെ മറൈന്‍ഡ്രൈവില്‍ നിന്നു കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.


വൈകീട്ട് 3.05 മുതല്‍ 3.30 വരെ കലൂരില്‍നിന്ന് എംജി റോഡ് വഴി നേവല്‍ ബേസ് ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിടില്ല. നേവല്‍ ബേസ്, പള്ളിമുക്ക്, ജോസ് ജംക്ഷന്‍, ബിടിഎച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലേക്ക് പോകുന്നത്. ഭാരവാഹനങ്ങള്‍ വിവിഐപി സന്ദര്‍ശനം കഴിയുന്നതു വരെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.


രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നെടുമ്പാശ്ശേരി മുതല്‍ മുട്ടം വരെയുള്ള ഭാഗങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഹൈവേയിലേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആലുവ മുതല്‍ മുട്ടം വരെ യാത്രകള്‍ക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്ക് സമയം നിയന്ത്രണം ഉണ്ടാകും.



Sharing is Caring