കൊച്ചിയിൽ നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു


കൊച്ചി നാവിക ആസ്ഥാനത്തു നാവിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഗുജറാത്ത്‌ സ്വദേശി രക്ഷിത്ത് കുമാറാണ് മരിച്ചത്. കാവൽ ജോലിക്കിടെ മരിച്ച ഇയാൾക്ക് 23 വയസ്സായിരുന്നു.


ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചു. നാവിക ആസ്ഥാനത്തു നങ്കൂരം ഇട്ടിരുന്ന ഐ എൻ എസ് ജമുനയിൽ വച്ചാണ് സംഭവം. രാവിലെ ആറു മണിക്കാണ് രക്ഷിത്ത് ജോലിക്ക് കയറിയത്. കയ്യിൽ തോക്കു ഉണ്ടായിരുന്നതിനാൽ അബദ്ധത്തിൽ പൊട്ടിയതാണോയെന്നും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.




Sharing is Caring