പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. ഒമാൻ എയർവെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു.ഇതോടൊപ്പം എയർ ഇന്ത്യ എക്സ്‍പ്രസ് സർവീസും പുനരാംഭിച്ചു. എയർ ഇന്ത്യയുടെ ആദ്യം സർവീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്കത്തിലേക്കാണ് സർവീസ് നടത്തുന്നത്.
അബുദബിയില്‍ നിന്നുള്ള ആദ്യ വിമാനം ഇത്തിഹാദ് എയർവേഴ്സ് ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി.കണ്ണൂരില്‍ നിന്നും 7.05 ന് പുറപ്പെടേണ്ട അബുദാബി ,8.50 ന് പുറപ്പെടേണ്ട ദുബൈ എയർ ഇന്ത്യ വിമാനങ്ങളും 9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ എന്നിങ്ങനെ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്.

കരിപ്പൂരില്‍ നിന്നുള്ള 40 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തിയത്.കഴിഞ്ഞ ശനിയാഴ്ച ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടർന്ന് മേഖലയിലെ വ്യോമപാതകള്‍ അടച്ചിട്ടിരുന്നു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് നിയന്ത്രിതമായ രീതിയില്‍ വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ അനുമതി നല്‍കിയത്.













