കൊച്ചിയിലെ ഏകദിനം:ആശങ്ക അറിയിച്ച്‌ അറിയിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി

കൊച്ചി:കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതില്‍ ആശങ്ക അറിയിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റിനു വേദിയാകുന്നുവെന്ന പ്രഖ്യാപിനത്തിനു പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഐഎസ്‌എല്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണിത്. ഹോം ഗ്രീണ്ടില്‍ ക്രിക്കറ്റ് നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി.

അതേസമയം, ക്രിക്കറ്റ് നടത്തുന്നതിനെ എതിര്‍ത്തില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും, ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ബ്ലാസ്റ്റേഴ്സ് പറയുന്നു. ഐഎസ്‌എല്‍ അഞ്ചാം സീസണ്‍ സെപ്തംബറില്‍ ആരംഭിക്കുമെന്നാണ് സൂചനയെന്നും ബ്ലാസ്റ്റേഴ്സ് കൂട്ടിച്ചേര്‍ത്തു.നേരത്തേ ലോകകപ്പിന് പിന്നാലെ കൊച്ചിയിലെ ടര്‍ഫ് ഒരു ഏകദിനത്തിന് വേണ്ടി മാത്രം വെട്ടിപ്പൊളിക്കുന്നതിനെ എതിര്‍ത്ത് ബ്ളാസ്റ്റേഴ്സ് താരങ്ങളും മൂന്‍കാല ഫുട്ബോള്‍ താരങ്ങളും രംഗത്ത വന്നിരുന്നു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ വലിയ പ്രതിഷേധവുമായി രംഗ​ത്തുവന്നിരുന്നു. എന്നാല്‍ ഇൗ പ്രതിഷേധത്തിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റിന് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്തകളായിരുന്നു പുറത്തുവന്നത്. ഈ വാദത്തെ തള്ളിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍്റ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നു നടന്ന യോഗത്തില്‍ തങ്ങള്‍ മൗനാനുവാദം മാത്രമാണ് നല്‍കിയിരിക്കുന്നതെന്നും ടീം വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വേണോ ഫുട്ബോള്‍ വേണോ എന്ന തര്‍ക്കത്തില്‍ ക്രിക്കറ്റും ഫുട്ബോളും നടത്തുമെന്ന് വ്യക്തമാക്കി ജിസിഡിഎ നേരത്തെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് ക്രിക്കറ്റ് കൊച്ചിയില്‍ ഫുട്ബോള്‍ എന്ന തരത്തിലുള്ള വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നനും അതേസമയം തന്നെ അന്തിമ തീരുമാനം വിദഗ്ദ്ധരുടെ അഭിപ്രായം കൂടി തേടിയ ശേഷമേ ഉണ്ടാകൂ എന്നും വ്യക്തമാക്കിയിരുന്നു.

ക്രിക്കറ്റ് കൊച്ചിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള വാദത്തെ അംഗീകരിക്കാനാകില്ല. ഫുട്ബോളും ക്രിക്കറ്റും ഇവിടെ നടത്തേണ്ടതുണ്ട്. നിലവിലെ ടര്‍ഫിന് ഒരു തരത്തിലും പ്രശ്നം ഉണ്ടാക്കില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അന്തിമ നിര്‍ദേശം അനുസരിക്കുമെന്നും ജിസിഡിഎ വ്യക്തമാക്കി. കേരള ബ്ളാസ്റ്റേഴ്സ്, കെസിഎ, ജിസിഡിഎ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ജിസിഡിഎ വാര്‍ത്താസമ്മേളനം വിളിച്ചത്.

ഇന്ത്യാ വെസ്റ്റിന്‍ഡീസ് ഏകദിനം കൊച്ചിയില്‍ തന്നെ നടത്തുമെന്ന് കെസിഎയും വ്യക്തമാക്കി. കെസിഎയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് ബിസിസിഐ യും വ്യക്തമാക്കിയിരിക്കുന്നത്. വിവാദമായതിനു പിന്നാലെയാണ് ഇന്ന് ജിസിഡിഎ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *