കൊംഗോയില്‍ കലാപം രൂക്ഷം; 3000 പേര്‍ പാലായനം ചെയ്തു


ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കൊംഗോയില്‍ കലാപം രൂക്ഷമായതോടെ 3000 ആളുകള്‍ സാംബിയയിലേക്കു നാടുവിട്ടു.


കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇവിടെയുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണിതെന്ന് യു.എന്‍ അറിയിച്ചു. ഓഗസ്റ്റ് 30 മുതലാണ് പാലായനം ആരംഭിച്ചത്.


കൊംഗോളീസ് സുരക്ഷാ സേനയും പോരാളി സംഘങ്ങളും തമ്മിലാണ് വ്യാപക സംഘഷം നടക്കുന്നത്. അതിക്രൂരമാണ് ആക്രമണമെന്നും സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്നും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയാണെന്നും രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.

സാംബിയയില്‍ എത്തുന്നതില്‍ 60 ശതമാനവും കുട്ടികളാണ്. ഇവര്‍ കടുത്ത പോഷകാഹാരക്കുറവ് അനുവഭിക്കുന്നുണ്ടെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി വ്യക്തമാക്കി.



Sharing is Caring