കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗം അറസ്റ്റില്‍


ആലപ്പുഴ: ആലപ്പുഴ പത്തിയൂരില്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം രാജനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കൈക്കൂലി ചോദിച്ചത്.


സര്‍ക്കാര്‍ അനുവദിച്ച 4,00,000 രൂപ ലഭിക്കാനാണ് ഇയാള്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിവരം. തവണകളായി കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യം. ഇതേത്തുടര്‍ന്ന് ആദ്യ തവണയായി 50,000 രൂപ നല്‍കുന്നതിനിടെയായിരുന്നു വിജിലന്‍സ് അറസ്റ്റ്.




Sharing is Caring