കൈകളിലെ തരിപ്പ് നിസ്സാരമായി കാണരുത്, അതിന്റെ കാരണങ്ങൾ അറിഞ്ഞിരിക്കാം.

മിക്ക ആളുകളും അനുഭവിക്കുന്ന ഒന്നാണ് കൈകള്‍ തരിപ്പ്. പലരും എഴുന്നേല്‍ക്കുന്നത് കൈകള്‍ തരിപ്പ് അനുഭവിച്ച്‌ കൊണ്ടായിരിക്കും. എന്നാല്‍ എന്താണ് ഈ മരവിപ്പിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ഈ അവസ്ഥയെ പാരസ്തേഷ്യ എന്നാണ് എന്നാണ് പറയുന്നത്. പക്ഷേ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്, ഇത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് എന്നുള്ളത് പലര്‍ക്കും അറിയില്ല. ഈ അവസ്ഥയെക്കുറിച്ച്‌ പലര്‍ക്കും വിവരിക്കാന്‍ അറിയാത്തതാണ് പ്രധാന പ്രശ്നം. സാധാരണയായി ഞരമ്ബുകളില്‍ നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പാരസ്തേഷ്യ പൊതുവേ നിരുപദ്രവകരമാണ്,

പക്ഷേ ഇത് പതിവായി അനുഭവപ്പെടുമ്ബോള്‍ ഒരു അടിസ്ഥാന രോഗത്തിന്റെ ലക്ഷണമാകാം.

അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉറങ്ങുന്ന രീതി കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ കൈകള്‍ കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. കമിഴ്ന്ന് കിടന്ന് കൈകള്‍ വയറിന് മുകളില്‍ വെച്ച്‌ ഉറങ്ങുക, തലയ്ക്ക് താഴെ കൈകൊണ്ട് പിന്നില്‍ കിടക്കുക, അല്ലെങ്കില്‍ വശത്ത് കൈകള്‍ വെച്ച്‌ കിടക്കുക, കൈകള്‍ വളച്ചൊടിച്ച്‌ കിടക്കുക എന്നിവ നമ്മുടെ ഉറക്കങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന മോശം ഉറക്ക രീതികളാണ്

ഇവ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് മരവിപ്പിന്റെ പ്രധാന കാരണം. കൈത്തണ്ട വേദന, ദുര്‍ബലമായ പിടി, കൈയിലെ മരവിപ്പ് എന്നിവയാണ് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ നേരിടുന്ന പ്രധാന അവസയവങ്ങള്‍. വേദന സാധാരണയായി സ്വയം അപ്രത്യക്ഷമാകും, പക്ഷേ ഇത് 2 ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ ബി 12 വിന്റെ അളവ് കുറയുകയാണെങ്കില്‍ പലപ്പോഴും കൈകാലുകള്‍ മരവിപ്പ് അനുഭവപ്പെടുന്നു. നല്ല ഭക്ഷണരീതി വിറ്റാമിന്‍ കുറവുകള്‍ ഒഴിവാക്കാനും നാഡീ വേദന കുറയ്ക്കാനും സഹായിക്കും. ഒപ്പം പതിവ് വ്യായാമം നമ്മുടെ രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *