കേ​ര​ള​ത്തി​ല്‍ കാലവര്‍ഷ​ക്കെ​ടു​തി​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്നത് ദുഃ​ഖ​ക​ര​വും ആ​ശ​ങ്കാ​ജ​ന​വുമെന്ന് രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദ്


ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ കാലവര്‍ഷ​ക്കെ​ടു​തി​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തു ദുഃ​ഖ​ക​ര​വും ആ​ശ​ങ്കാ​ജ​ന​വു​മാ​ണെ​ന്ന് രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദ്. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും മു​ന്‍​ക​രു​ത​ലും രാ​ജ്യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും രാഷ്‌ട്രപതി പ​റ​ഞ്ഞു.


സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ രാഷ്‌ട്രപതിഭ​വ​നി​ല്‍ ന​ട​ന്ന അ​റ്റ് ഹോം ​വി​രു​ന്നി​നി​ടെയായി​രു​ന്നു കോ​വി​ന്ദി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി​ക​ളെ​ക്കു​റി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം തു​ട​ര്‍​ന്നു. നൂ​റി​ലേ​റെ പേ​ര്‍ മ​രി​ക്കു​ക​യും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്ത കേ​ര​ള​ത്തി​ലേ​ക്കു പോ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ല്ല.




Sharing is Caring