കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ സി​പി​എ​മ്മും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ സി​പി​എ​മ്മും അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. പി. ​ക​രു​ണാ​ക​ര​നാ​ണ് ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നു നോ​ട്ടീ​സ് ന​ല്‍​കി​യ​യ്. സി​പി​എം അ​വ​യ്‌​ല​ബി​ള്‍ പി​ബി​യു​ടെ തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ചൊവ്വാഴ്ച നോട്ടീസ് പരിഗണിക്കണമെന്നാണ് ആവശ്യം.

ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി​ക്കും വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സി​നും പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് മി​ല്ലാ​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യാ​ണ് ലോ​ക്സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ചൊ​വ്വാ​ഴ്ച​ത്തെ ലോ​ക്സ​ഭ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ അ​വി​ശ്വാ​സ പ്ര​മേ​യം കൂ​ടി ഉ​ള്‍​പ്പെ​ട​ത്ത​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.

ആ​ന്ധ്ര​യ്ക്കു പ്ര​ത്യേ​ക പ​ദ​വി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ടി​ഡി​പി​യും വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ തി​രി​ഞ്ഞ​ത്. ടി​ഡി​പി​യു​ടെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ടി​ഡി​പി​യും വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സ​ഭാ​ന​ട​പ​ടി​ക​ള്‍ ക്ര​മ​പ്ര​കാ​ര​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്പീ​ക്ക​ര്‍ ഇ​തു​വ​രെ നോ​ട്ടീ​സ് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എ​മ്മും നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *