നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ കൂട്ടത്തല്ല്

നെയ്യാറ്റിന്‍കര: നഗരസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിലുന്നയിച്ചെങ്കിലും നഗരസഭാധ്യക്ഷന്‍ മറുപടി പറയാന്‍ തയാറായില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

മറുപടി പറഞ്ഞശേഷം സഭാനടപടികള്‍ തുടര്‍ന്നാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിവെച്ചു. നഗരസഭാ പ്രതിപക്ഷ ഉപനേതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാരെ പ്രതിപക്ഷ നേതാവ് ലതിക ടീച്ചര്‍ അടിക്കുകയായിരുന്നു.
ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *