കോവിഡ് വ്യാപനം രൂക്ഷം: സംസ്ഥാനത്ത് മാസ് കോവിഡ് പരിശോധന ഇന്ന് മുതൽ

സംസ്ഥാനത്ത് മാസ് കോവിഡ് ടെസ്റ്റ് ഇന്ന് ആംരഭിക്കും. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ഇന്നലെ 8126 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. വിപുലമായ കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും പരിശോധിക്കും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗതം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നീ മേഖലകളിലുള്ളവരെയും, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരെയും, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരെയാണ് പരിശോധിക്കുന്നത്. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തിയാകും പരിശോധന. ഇന്നലെ 8126 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 2700 പേര്‍ രോഗമുക്തി നേടി. 60,900 സാമ്പിളുകളാണ് പരിശോധിച്ചത്. 7 പുതിയ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടാക്കി. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂന്നിയ നടപടികള്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കും. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ശരിയായ വിധം ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിയാണ് ബോധവത്ക്കരണം നടത്തുക. സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പൊതുസ്ഥലങ്ങളില്‍ എത്തുന്ന ജനങ്ങളെ ഇക്കാര്യം പറഞ്ഞ് മനസിലാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *