കോഴിക്കോട് സ്പെഷ്യല്‍ ട്രയിനിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം


തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. യാത്രക്കാരില്‍ കോഴിക്കോട് ഇറങ്ങിയ ആറുപേരിലും, തിരുവനന്തപുരം ഇറങ്ങിയ ഒരാളിലും കൊവിഡ് ലക്ഷണങ്ങള്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം യാത്രക്കാരുമായാണ് ട്രെയിന്‍ തിരുവനന്തപുരത്തെത്തിയത്.


ഡല്‍ഹിയില്‍ നിന്നും ആയിരത്തിലധികം പേരുമായി യാത്ര തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് തിരുവനന്തപുരത്തെത്തിയത്. ഇന്നലെ രാത്രി 10 മണിക്ക് കോഴിക്കോട്ട് എത്തി. 243 യാത്രക്കാര്‍ കോഴിക്കോട്ട് ഇറങ്ങിയതായാണ് സൂചന.


ഒരു എ.സി ഫസ്റ്റ് ക്ലാസ്, അഞ്ച് സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരുണ്ടെന്നാണ് വിവരം.യാത്രക്കാര്‍ക്കുവേണ്ടി കര്‍ശന പരിശോധനയായിരുന്നു എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഒരുക്കിയിരുന്നത്.



Sharing is Caring