ശൈലജ ടീച്ചറിനെ അഭിനന്ദിച്ച്‌ ബ്രിട്ടീഷ് ദിനപത്രം: ഷെയര്‍ ചെയ്ത തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം


തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ പ്രശംസിച്ച്‌ ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്ത ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതില്‍ ലോകത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശൈലജ ടീച്ചറുടെ അഭിമുഖം കൂടി ഉള്‍പ്പെടുത്തിയ ലേഖനമാണ് ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


സ്പാനിഷ് ഫ്‌ളൂവിനെക്കുറിച്ച്‌ പുസ്തകം എഴുതിയ ലോറ സ്പിന്നിയാണ് ശൈലജ ടീച്ചറെക്കുറിച്ച്‌ ഗാര്‍ഡിയനില്‍ ലേഖനം എഴുതിയിരിക്കുന്നത്. ശൈലജ ടീച്ചര്‍ അര്‍ഹിച്ച അംഗീകാരം എന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ ലേഖനം ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാറ്റിലും ഉപരിയായി കേരളത്തിലെ ജനങ്ങളാണ് ഈ പോരാട്ടത്തിലെ നായകരെന്നും തരൂര്‍ കുറിച്ചിട്ടുണ്ട്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ കോണ്‍ഗ്രസ് നിരന്തരം വിമര്‍ശനം ഉന്നയിക്കുമ്ബോഴാണ് ശശി തരൂരിന്‍െ്‌റ വ്യത്യസ്ത നിലപാട്. നേരത്തെ കൊവിഡ് പരിശോധനാ കിറ്റുകള്‍ എത്തിച്ചുനല്‍കിയും ശശി തരൂര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.




Sharing is Caring