ബാര്‍ബറെ വിളിച്ച്‌​ വരുത്തി മുടിവെട്ടിച്ചു; നിരീക്ഷണത്തിലിരുന്ന യുവാവിനെതിരെ​ കേസ്

ഇതരസംസ്​ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന്​ മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ്​ നിരീക്ഷണത്തിലാക്കി.

ക്വാറ​ന്‍റീ​ന്‍ ലംഘിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് ​കേസെടുത്ത്​ തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ്​ കെയര്‍ സ​െന്‍ററിലേക്ക്​ മാറ്റിപാര്‍പ്പിച്ചു.

ഉടുമ്ബന്നൂര്‍ പഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗര്‍ഭിണിയായ ഭാര്യയുമാണ്​ കഴിഞ്ഞദിവസം ചെന്നൈയില്‍നിന്ന് നാട്ടിലെത്തിയത്. ക്വാറ​ന്‍റീ​ന്‍ നിയമങ്ങള്‍ പാലിച്ചുകൊള്ളാമെന്ന ഉറപ്പില്‍ ഇവരെ അന്ന്​ മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കിയെന്ന്​ ഉടുമ്ബന്നൂര്‍ പി.എച്ച്‌.സി. അധികൃതര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞദിവസം യുവാവ്​ ഫോണ്‍ ചെയ്​ത്​ സമീപ പഞ്ചായത്തായ കരിമണ്ണൂരില്‍നിന്നും ബാര്‍ബറെ വീട്ടില്‍വിളിച്ച്‌​ വരുത്തി മുടിവെട്ടിച്ചു. ജോലികഴിഞ്ഞ് ഇവിടെനിന്ന്​ മടങ്ങും വഴി ബാര്‍ബര്‍ ഉടുമ്ബന്നൂരില്‍ ഒരാളുടെയും കരിമണ്ണൂരില്‍ മൂന്ന് പേരുടെയും മുടിവെട്ടി.

ഇക്കാര്യമറിഞ്ഞ് ഉടുമ്ബന്നൂര്‍ പി.എച്ച്‌.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. റെയ്ച്ചല്‍ പി. ജോസഫ്, ഹെല്‍ത്ത് ഇന്‍സ്​പെക്ടര്‍ ജെ. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യുവാവി​​െന്‍റ വീട്ടിലെത്തി. തുടര്‍ന്ന്​ കരിമണ്ണൂര്‍ പി.എച്ച്‌.സി.യുടെ കൂടി സഹായത്തോടെ ബാര്‍ബറെയും മുടിവെട്ടിച്ചവരെയും കണ്ടെത്തി.

ക്വാറ​​െന്‍റീനിലാണെന്ന വിവരം മറച്ചുവെച്ചാണ്​ ബാര്‍ബറെ വിളിച്ച്‌​ വരുത്തിയതെന്ന്​ കണ്ടെത്തിയതോടെ യുവാവിനെതിരെ ആ​േരാഗ്യവകുപ്പ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്​ കേസെടുക്കുകയും ഇയാളെ തൊടുപുഴയിലെ കോവിഡ്​ കെയര്‍ സ​െന്‍ററിലേക്ക്​ മാറ്റുകയുമായിരുന്നു. ബാര്‍ബര്‍ ഉള്‍പ്പെടെ മറ്റ് അഞ്ചുപേരും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *