കേരള ബജറ്റ് 2025 അവതരണം ആരംഭിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ


കേരള ബജറ്റ് 2025 അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും എന്നതാണ് ആദ്യ പ്രഖ്യാപനം. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്.


ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. കേന്ദ്രത്തെ വിമർശിച്ച് ധനമന്ത്രി. നികുതിവിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന് തിരിച്ചടിയായി. വയനാട് ദുരന്തത്തിന് ഒരു പൈസ പോലും കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചില്ല.


പ്രഖ്യാപനങ്ങൾ

. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയിൽ നൽകും.
. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
.കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
.തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും
.കൊച്ചി മെട്രോയുടെ വികസനം തുടരും
.തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും.
.വിദേശ രാജ്യങ്ങളിൽ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു
.സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി
.കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും
.പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും
.കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും
.വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും
.സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും
.തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി
.കൊല്ലത്ത് ഐടി പാർക്ക്
.കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്
.വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും
.തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി
.ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ
.കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി
.കെ-ഹോം. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു



Sharing is Caring