കേരള നേതൃത്വത്തോട് സോണിയ ഗാന്ധിക്ക് അതൃപ്തി


കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപതി. കേരളത്തില്‍ ഉടന്‍ നേതൃമാറ്റം വേണമെന്ന ആവശ്യത്തോടും ഹൈക്കമാന്‍ഡിന് താല്‍പ്പര്യമില്ല എന്നും സൂചന. കേരള നേതാക്കള്‍ക്കിടയിലുള്ള പടലപ്പിണക്കത്തിലുള്ള അതൃപ്തിയാണ് തിരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ടുമായി ഡല്‍ഹിയിലെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ വി. എം. സുധീരനെ കാണാന്‍ സോണിയ ഗാന്ധി കൂട്ടാക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഗാന്ധിയെ കാണാന്‍ സാധിക്കാത്തതിനാല്‍ സുധീരന്‍ വീണ്ടും ഡല്‍ഹിയിലേക്ക് പോകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു നേതാക്കളേയും കാണാന്‍ സോണിയാ ഗാന്ധിയോ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയൊ തയ്യാറായിട്ടില്ല.




Sharing is Caring