കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു

കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 40 വര്‍ഷം എംഎല്‍എയായി തുടര്‍ന്നു. കേരള കോണ്‍ഗ്രസിലെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം കെ എം മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫിന്റെ ഒപ്പമായിരുന്നു.

ചങ്ങനാശ്ശേരി എംഎല്‍എയും മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനുമാണ് സി.എഫ് തോമസ്. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്ബ് പരുവപ്പറമ്ബില്‍ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവര്‍ മക്കളും ലീന,ബോബി, മനു എന്നിവര്‍ മരുമക്കളുമാണ്. 1980 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പരാജയം അറിഞ്ഞിട്ടില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും രജിസ്‌ട്രേഷന്‍, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു.

പൊതു രംഗത്തേക്ക് അദ്ദേഹം കടന്ന് വന്നത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങളിലൂടെ ആയിരുന്നു. പിടി ചാക്കോയില്‍ ആകൃഷ്ണനായി 1956ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1964ല്‍കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സി.എഫ് തോമസും കേരളാകോണ്‍ഗ്രസിലെത്തി. പാര്‍ട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായിരുന്നു.

1939 ജൂലൈ മുപ്പതിന് ചങ്ങാനാശേരി ചെന്നിക്കര സിടി ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായിട്ട് ജനനം. എസ് ബി കോളജില്‍ നിന്നും ബിരുദം നേടി. എന്‍എസ് എസ് ട്രെയിനിങ് കോളജില്‍ നിന്നും ബി എഡും നേടി. 1962ല്‍ ചമ്ബക്കുളം സെന്റ് മേരീസ് സ്‌കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്‌കൂളിലും അധ്യാപകനായി ജോലിയ ചെയ്തു. 1980ല്‍ എംഎല്‍എ ആകുന്നത് വരെ അധ്യാപകനായി തുടര്‍ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *