കേരളത്തെ ആശ്വസിപ്പിച്ച് റഷ്യ; വ്ളാദിമിര്‍ പുടിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തെ പിന്തുണച്ച് കൂടുതല്‍ വിദേശ രാഷ്ട്രങ്ങള്‍ രംഗത്ത്. ഇത്തവണ കേരളത്തിനെ ആശ്വസിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത് റഷ്യയാണ്. പ്രളയ ദുരന്തത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇതു സംബന്ധിച്ച് കത്തയച്ചു.

കേരളത്തിലെ വെള്ളപ്പൊക്കത്തിലുണ്ടായ മനുഷ്യനാശത്തിനും മറ്റു നാശനഷ്ടങ്ങളിലും എന്റെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനാവട്ടെ എന്നാശംസിക്കുന്നു’ എന്നായിരുന്നു പുടിന്റെ വാക്കുകള്‍.

കേരളം അതിഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നേറുന്ന ഈ സമയത്ത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടക്കം നിരവധി രാജ്യങ്ങള്‍ ഇതിനേടകം ആശ്വാസ വാക്കുകളും സഹായ ധനങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തെ കരകയറ്റാനായി 700കോടി രൂപ യുഎഇയും സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *