തിരുവനന്തപുരം: കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതുമൂലം ആണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ ഒമ്ബതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് വോട്ടിംഗ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗില്‍ വയലറ്റ് കളര്‍ സ്കെച്ച് പെന്‍ കൊണ്ട് മാത്രമേ വോട്ട് രേഖപ്പെടുത്താവൂ.
16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വഴി ഉണ്ടാകുന്ന ഒഴിവുകളിലേക്കും 23 ന് തന്നെയാണ് തെരഞ്ഞെടുപ്പ്. വീരേന്ദ്രകുമാറിന്റെ കാലാവധി 2022 ഏപ്രില്‍ നാലു വരെ ഉണ്ടായിരുന്നുവെങ്കിലും ഡിസംബര്‍ 20ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 12 വരെ സ്വീകരിക്കും. 13 ന് സൂക്ഷ്മ പരിശോധന നടക്കും. 15 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. 23 ന് വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കും.
ആന്ധ്ര (3), ബിഹാര്‍(6), ഛത്തിസ്ഗജഡ് (1),ഗുജറാത്ത് (4),ഹരിയാന(1), ഹിമാചല്‍ (1), കര്‍ണാടക(4), മധ്യപ്രദേശ്(5), ഉത്തര്‍പ്രദേശ്(10), പശ്ചിമബംഗാള്‍(5), ഒഡിഷ (3), രാജസ്ഥാന്‍(3), ഝാര്‍ഖണ്ഡ് (2) , ഉത്തരാഖണ്ഡ്(1), ഹരിയാന(1),തെലങ്കാന(3)എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന ഒഴിവുകള്‍.













