ന്യൂഡല്‍ഹി: കേരളത്തില്‍ ഡാമുകളുടെ നിയന്ത്രണം പാളിയില്ലെന്ന് ജലകമ്മീഷന്‍. കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് ജലവിഭവ മന്ത്രാലയത്തിന് നല്‍കി. ഒഴുക്കാവുന്നതിന്റെ നാലിലൊന്നാണ് ഇടുക്കിയില്‍ തുറന്നുവിട്ടതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍.എന്‍.റായി പറഞ്ഞു. പ്രളയജലം ഉള്‍ക്കൊള്ളാന്‍ ഒരു പരിധി വരെ ഇടുക്കിക്ക് കഴിഞ്ഞു. കക്കി ഡാം തുറക്കാന്‍ വൈകിയത് കുട്ടനാടിനെ ഓര്‍ത്താണ്. ഇടമലയാറില്‍ ഒഴുകി വന്ന അധികജലം മാത്രമാണ് തുറന്നുവിട്ടത്.
ഇടമലയാറിൽ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നു വിട്ടത്. തണ്ണീര്‍മുക്കം ബണ്ടിലെ തടസ്സം നദികളുടെ ഗതിമാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഒഴുക്കിവിടാവുന്നതിന്റെ ഇരട്ടിയലധികം ജലം തണ്ണീർമുക്കം ബണ്ടിലെത്തി. അച്ചൻകോവിൽ, മീനച്ചിലാറുകളിൽ പുതിയ ജലസംഭരണി ആലോചിക്കണം. കൂടുതൽ ജലസംഭരണികൾ വേണമെന്ന നിര്‍ദ്ദേശവും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നു.














