കേരളത്തില്‍നിന്ന് കാണാതായവരില്‍ ചിലര്‍ക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ്


സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് കാണാതായ 19 പേര്‍ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിരിക്കാമെന്ന സംശയം ബലപ്പെടുന്നു.കാസര്‍കോട്‌ നിന്ന് കാണാതായവരില്‍ അഞ്ചുപേര്‍ക്ക്ഐ.എസ്.ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് മൊത്തം 19 പേരെ കാണാതായതായാണ് വിവരം.റോ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ കാസര്‍കോട് അന്വേഷണം നടത്തുന്നുണ്ട്.തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കാണാതായവര്‍ക്കൊപ്പം രണ്ട് വയസ്സുള്ള മൂന്ന് കുട്ടികളുമുണ്ട്. അഞ്ചു ദമ്പതിമാരാണ് സംഘത്തിലുള്ളത്. ഇതില്‍ രണ്ടുയുവതികള്‍ ഗര്‍ഭിണികളാണ്. കാസര്‍കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ളവരാണ് കാണാതായതിലധികവും.




Sharing is Caring