കേരളത്തിന് ആശ്വാസം; നിപ രോഗ വ്യാപനം നിയന്ത്രണവിധേയം

കേരളത്തിന് ആശ്വാസം. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെ​ഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ രോഗ വ്യാപനം നിയന്ത്രണവിധേയമായെന്ന് മന്ത്രി എ.കെ ശശീന്ദ്രനും അറിയിച്ചു. സമ്പർക്ക പട്ടിയയിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാകുന്നത് ആശ്വാസം നൽകുന്നുവെന്നും എന്നാൽ പ്രതിരോധ പ്രവർത്തനങ്ങളിൽ അയവു വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ കൊണ്ട് ചാത്തമം​ഗലം മുതൽ കൊടിയത്തൂർ ഉൾപ്പെടെയുള്ള കണ്ടെയ്ൻമെന്റ് സോണുകളിലെ ഹൗസ് സർവെയ്ലൻസ് പൂർത്തിയായെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. അസ്വാഭാവിക മരണങ്ങളുടെ വിവരങ്ങൾ കൂടി സർവെയ്ലൻസിനിടെ പരിശോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി അത്തരം അസ്വാഭാവിക മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *