കേരളത്തിന്‌ ഇന്ന് നിർണായകം

കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ (മോക് ഡ്രില്‍) രണ്ടാംഘട്ടം ഇന്ന് (ജനുവരി 8, വെള്ളി) നടക്കും. കോവിഷീള്‍ഡ്-കോവാക്സിന്‍ വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രണ്ടാം ഘട്ട ഡ്രൈ റണ്‍. രാജ്യത്തെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ ഉണ്ടാകും. കേരളത്തില്‍ 14 ജില്ലകളിലായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്.

രണ്ടാംഘട്ട ഡ്രൈ റണിന്റെഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്ന കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക.നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ജനുവരി രണ്ടിന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടത്തയിരുന്നു. ഈ ഡ്രൈറണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.എപ്പോള്‍ വാക്‌സിന്‍ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *