‘കേരളം രാജ്യത്തിന് മാതൃക’;യോഗിക്കെതിരെ അഖിലേഷ് യാദവ്

യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക് താല്‍പ്പര്യം. സർവമേഖലകളിലും യുപിയേക്കാള്‍ എത്രയോ മുന്പിലാണ് കേരളമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ആരോഗ്യസാമൂഹിക സൂചികകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് കേരളം, വിദ്യാഭ്യാസ സൂചികകളിലും കേരളം മുന്നിൽ തന്നെ, ഞങ്ങളുടെ മുഖ്യമന്ത്രിക്ക് ആരുമായി താരതമ്യം ചെയ്യണമെന്ന് പോലും അറിയില്ലായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

രണ്ട് ഘട്ടം പൂര്‍ത്തിയായി. എത്രത്തോളം ആത്മവിശ്വാസം ഉണ്ട്ഇപ്പോള്‍ എന്ന ചോദ്യത്തിന് ,എല്ലാവര്‍ക്കും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന ആഗ്രഹം ഉണ്ട്. എല്ലാവരും സൈക്കിള്‍ ചിഹ്നത്തില്‍ വോട്ടു ചെയ്യും. തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെടുമെന്നായിരുന്നു മറുപടി. ദളിത് പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷവും ബിജെപിക്ക് എതിരാണ്. അപമാനിക്കപ്പെട്ട മുന്നോക്ക വിഭാഗക്കാരും ഇപ്പോള്‍ ബിജെപിക്ക് എതിരായെന്നും അഖിലേഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *