കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ട് ഇന്ന് ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും


പെരുമ്പാവൂര്‍ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി ധാവര്‍ചന്ദ് ഗെലോട്ട് ഇന്ന് പെരുമ്പാവൂരിലെ കൊല്ലപ്പെട്ട ജിഷയുടെ മാതാവിനെ സന്ദര്‍ശിക്കും. പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി കൊലചെയ്യപ്പെഒട്ട സംഭവത്തിലെ കുറ്റവാളികളെ ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ഇന്നലെ പാര്‍ലമെന്റിലും വിമര്‍ശനമുയര്‍ന്നു.


ജിഷയുടെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ദേശീയ വനിതാക്കമ്മീഷന്‍ അംഗം രേഖ ശര്‍മ്മ പോലീസിനോട് വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി കമ്മീഷന്‍ വിമര്‍ശിച്ചു. കേരളത്തില്‍ വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ന്നു. സര്‍ക്കാരിന് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രമാണ് ശ്രദ്ധ. ഹീനമായ കൊലപാതകമായിട്ടും ആറു ദിവസം പിന്നിട്ടിട്ടും പോലീസ് ഒന്നും ചെയ്യ്തില്ല, രേഖ ശര്‍മ്മ രൂക്ഷമായി പ്രതികരിച്ചു.




Sharing is Caring