കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് തോമസ് ഐസക്

കേന്ദ്ര ബജറ്റിൽ അമിത പ്രതീക്ഷയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിനും ഒന്നും നൽകിയിട്ടില്ല. സമരം കണക്കിലെടുത്ത് കാർഷിക മേഖലയ്ക്ക് കൂടുതൽ വിഹിതം ഉണ്ടായേക്കാമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നു. 2019 – 2020ലെ സാമ്പത്തിക വളർച്ച മുരടിച്ചു. ഇന്ത്യയാണ് ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന രാജ്യമെന്നും തോമസ് ഐസക് തൊഴിലുറപ്പ് പദ്ധതിയുടെ ശമ്പളം മുൻകൂറായി നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു.

കേരളത്തോട് എല്ലാ ബജറ്റിലും കടുത്ത അവഗണനയാണ് കേന്ദ്രം കാണിക്കുന്നതെന്ന് വി.എസ് സുനിൽ കുമാർ പറഞ്ഞു. ബജറ്റ് കാർഷിക മേഖലക്ക് ഗുണമാകുമെന്ന പ്രതീക്ഷയില്ല. റബ്ബറിനെ കാർഷിക ഉത്പ്പന്നമാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കിഫ്ബി ഉൾപ്പടെയുള്ള സർക്കാർ പദ്ധതികൾക്കെതിരെ പരാമർശമുണ്ടാകുമെന്ന ആശങ്കയില്ല. കിഫ്ബി പോലുള്ള പദ്ധതികളെ കേന്ദ്രം പ്രോത്സാഹിപ്പിക്കണം. ജന്മി-കുടിയാൻ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാകേണ്ടതെന്നും സുനിൽ കുമാർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *