കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്ക് നേരേ ആക്രമണം; വാഹനം തകര്‍ത്തു

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കു നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് കേന്ദ്ര നഗരവികസന സഹമന്ത്രിയായ ബാബുല്‍ സുപ്രിയോയ്ക്ക് നേരെ ഒരുകൂട്ടം ആളുകള്‍ ആക്രമണം നടത്തിയത്. മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞ അക്രമികള്‍, മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും മര്‍ദ്ദിക്കുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്റെ വിവരം ഇന്നാണ് പുറത്തുവന്നത്. സംഭവത്തിന്റെ വിഡിയോയും പുറത്തായിട്ടുണ്ട്.
ബംഗാളിലെ പ്രമുഖ ഗായകനും ചലച്ചിത്രനടനും കൂടിയായ ബാബുല്‍ സുപ്രിയോയ്ക്കുനേരെ ജനക്കൂട്ടം കല്ലെറിയുന്നത് വിഡിയോയില്‍ വ്യക്തമാണ്. വസ്ത്രങ്ങള്‍ കീറിയ നിലയില്‍ പൊലീസ് ഇടപെട്ടാണ് മന്ത്രിയെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്.

മന്ത്രിയുടെ വാഹനവും അക്രമികള്‍ തകര്‍ത്തു. തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അസന്‍സോള്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ് സുപ്രിയോ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *