കേജ്രിവാളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു; അന്നാ ഹസാരെ


അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ട്പ്പെട്ടതായി അന്നാ ഹസാരെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ജയിലില്‍ ആയതില്‍ പ്രതിഷേധിച്ചാണ് ഹസാരെയുടെ പ്രതികരണം.
അദ്ദേഹം തന്‍റെ ഒപ്പമായിരുന്നപ്പോള്‍ ഗ്രാം സ്വരാജ് എന്ന ബുക്ക് എഴുതിയിരുന്നു. ഇതിനെ ആണോ ഗ്രാം സ്വരാജ് എന്ന് വിളിക്കേണ്ടത്.? കേജ്രിവാളില്‍ തനിക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ പൂര്‍ണമായും നഷ്ടമായി എന്നാണ് അദ്ദേഹം പറഞ്ഞത്.
ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ ആപ്പ് എംഎല്‍എ സന്ദീപ് കുമാറിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഹസാരെയുടെ പ്രതികരണം. തിങ്കളാഴ്ച് 36കാരനായ കുമാറിനെ മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.


എങ്ങിനെ പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ സ്വഭാവം മനസ്സിലാക്കും എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
കേജ്രിവാള്‍ തനിക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. ദിശാബോധമുള്ള വ്യക്തിയാണ് അദ്ദേഹം, പുതിയൊരു രാഷ്ര്ടീയപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് അദ്ദേഹത്തിന്‍റേത്.




Sharing is Caring