കെ.സി.എ അഴിമതി: ഹൈകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും


കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഗുരുതര അഴിമതിയും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കി. ഉടന്‍ തെരഞ്ഞെടുപ്പ് നടത്തും. മുന്‍ ഭരണസമിതിക്കെതിരെയാണ് ക്രമക്കേടുകള്‍ സംബന്ധിച്ച ആക്ഷേപമെന്നുമാണ് കെ.സി.എയുടെ നിലപാട്. കായിക അധ്യാപകനും അക്കാദമിക് വിദഗ്ധനുമായ ഡോ. എ. എം. നജീബാണ് ഹരജിക്കാരന്‍.




Sharing is Caring