കെ എസ് ആർ ടി സി ദീർഘദൂര ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലായിരിക്കും സര്‍വീസ് നടത്തുക. ഇരുന്ന് മാത്രം യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാര്‍ക്ക് ടികെറ്റ് റിസേര്‍വ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇന്നത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുകയെന്നത് സംബന്ധിച്ച്‌ ചാര്‍ട്ട് തയ്യാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *