കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടു. സംസ്ഥാനത്താകെ 250 ല്‍ അധികം ജീവനക്കാരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആലുവ ഡിപ്പോയില്‍ നിന്ന് 55 ജീവനക്കാരെയും എടപ്പാളില്‍ നിന്ന് 50 ജീവനക്കാരെയും കോഴിക്കോട്ടു നിന്ന് 50 ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന.

ഇന്നു രാവിലെ ജോലിക്കെത്തിയ ഇവരോട്, ഇനി മുതല്‍ ജോലിക്ക് പ്രവേശിക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയായിരുന്നു. പിരിച്ചുവിടല്‍ തീരുമാനം അംഗീകരില്ലെന്ന് കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് അസോസിയേഷന്‍ പ്രതികരിച്ചു.
പുതിയ ബസിന്റെ ഷാസികള്‍ എത്തിയിട്ടില്ലെന്നും അതുകൊണ്ട് ജോലിയില്ലാത്തതിനാലാണ് പിരിച്ചുവിട്ടതുമെന്നുമാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ വിശദീകരണം.













