കെ.എം. റോയിയെ സീനിയര്‍ ജേര്‍ണലിസ്‌റ്റ് ഫോറം ആദരിച്ചു


കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം നേടിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം. റോയിയെ സീനിയര്‍ ജേര്‍ണലിസ്‌റ്റ്‌ ഫോറം ആദരിച്ചു. ഫോറത്തിന്റെ ഉപഹാരം മന്ത്രി കെ. ബാബു, കെ.എം. റോയിയുടെ വീട്ടിലെത്തി സമ്മാനിച്ചു. സീനിയര്‍ ജേര്‍ണലിസ്‌റ്റ്‌ ഫോറം ജനറല്‍ സെക്രട്ടറി എ. മാധവന്‍, സെക്രട്ടറി പി.പി.കെ. ശങ്കര്‍, വൈസ്‌ പ്രസിഡന്റുമാരായ വര്‍ഗീസ്‌ കോയ്‌പ്പള്ളില്‍, ഡോ.ടി.വി. മുഹമ്മദലി, ജില്ലാ സെക്രട്ടറി മുഹമ്മദ്‌ സലിം, രക്ഷാധികാരി പി.എ. അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.




Sharing is Caring