കെ.ഇ ഇസ്മയിലിനെതിരെ സി.പി.ഐ നടപടി


തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച മുതിര്‍ന്ന സി.പി.ഐ നേതാവ് കെ.ഇ ഇസ്മയിലിനെതിരെ അച്ചടക്ക നടപടി. ഇടതുമുന്നണി യോഗത്തില്‍ ഇസ്മയില്‍ പങ്കെടുക്കേണ്ടെന്ന് സി.പി.ഐ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തത്. കൂടുതല്‍ നടപടിയ്ക്ക് ദേശീയ നിര്‍വാഹക സമിതിയോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.


മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെയാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ.ഇ ഇസ്മായില്‍ വിമര്‍ശിച്ചത്.




Sharing is Caring