ജമ്മു കശ്മീരിലെ കുപ്വാരയില് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നിയന്ത്രണ രേഖയിലെ കേരണ്‍ സെക്ടറിലെ ചോക്കണ് പോസ്റ്റിലാണ് സംഭവം. ഇന്നു രാവിലെ ഏഴര മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.














