സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പത്മാവതി’യെച്ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോണ്‍. ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് ദീപിക പിന്‍മാറിയത്.
പത്മാവതി എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അഭിനയിക്കുന്ന ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്നുവരെ ഭീഷണി ഉയര്‍ന്നിരുന്നു. സിനിമയ്‌ക്കെതിരെ പ്രമുഖ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയതോടെയാണ് ദീപികയുടെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്.ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

നവംബര്‍ 28 ന് ആരംഭിക്കുന്ന പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം ദീപിക അറിയിച്ചതായി തെലങ്കാന സര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.













