കെപിസിസി പട്ടിക നീണ്ടു പോകുന്നതില്‍ അതൃപ്തി അറിയിച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍.


കെപിസിസി പട്ടിക നീണ്ടു പോകുന്നതില്‍ അതൃപ്തി അറിയിച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കി എത്രയും പെട്ടന്ന് പട്ടിക സമര്‍പ്പിക്കാന്‍ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി മാറിനില്‍ക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധി പട്ടികയും തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി. ഇനി നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിന് പങ്കെടുക്കണമെങ്കില്‍ ലിസ്റ്റ് പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
പ്രതിനിധി പട്ടികയില്‍ ദളിത്, വനിതാ പ്രാതിനിധ്യം കുറഞ്ഞെന്നാണ് അറിയുന്നത്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് കഴിയണമെന്നും തരൂര്‍ വ്യക്തമാക്കി.
താന്‍ ഏതെങ്കിലും വിഭാഗത്തിന്റെയും ഗ്രൂപ്പിന്റെയും നേതാവ് അല്ല. അതുകൊണ്ട് തന്നെ ആദ്യം അയച്ച ലിസ്റ്റില്‍ അതൃപ്തി രേഖപ്പെടുത്തേണ്ട കാര്യം തനിക്കില്ല. തനിക്ക് എല്ലാവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.




Sharing is Caring