തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് സ്ഥാനം ശശി തരൂര്‍ രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യം വ്യക്തമാക്കി കെപിസിസി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സര്‍ക്കാര്‍ നടപടികളെയും സ്തുതിച്ചു പ്രസ്തവന നടത്തിയതിന്റെ പിന്നാലെ തരൂര്‍ വിശദീകരണം നല്‍കേണ്ടി വന്നിരുന്നു.