അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ


അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി കടന്നുകയറ്റത്തില്‍ വലിയ കുറവ് വന്നതായി മെക്സികോ വിദേശ കാര്യ സെക്രട്ടറി. രേഖകളില്ലാതെ അമേരിക്കന്‍ അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായാണ് മെക്സിക്കോ സര്‍ക്കാര്‍ വ്യക്തമാക്കിയത്.


അമേരിക്കയിലേക്കുള്ള കുടിയേറ്റ വിഷയത്തില്‍ മെക്സിക്കോ ഇടപെട്ടില്ലെങ്കില്‍ ഇറക്കുമതിക്ക് മേല്‍ വലിയ തോതില്‍ താരിഫ് ഏര്‍പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മെക്സികോ നടപടികള്‍ കര്‍ശനമാക്കിയത്. രേഖകളില്ലാതെ അതിര്‍ത്തി കടക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായാണ് വിദേശ കാര്യ സെക്രട്ടറി മാര്‍ക്കെലോ എബ്രാഡാണ വ്യക്തമാക്കിയത്.


മധ്യ അമേരിക്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് മെക്സിക്കോയുമായി അമേരിക്ക 90 ദിവസത്തെ കരാറുണ്ടാക്കിയതായി ജൂണിലാണ് അമേരിക്ക പ്രഖ്യാപിച്ചത്. അതിനിടെ മെക്സിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അമേരിക്ക സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. സൈനിക സഹകരണവും ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്യപെടുമെന്നാണ് കരുതുന്നത്.



Sharing is Caring