കെപിസിസിയുടെ പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തും;കെപിസിസി പുനസംഘടനെയെക്കുറിച്ച്‌ രമേശ് ചെന്നിത്തല

കെപിസിസിയുടെ പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിച്ചതിന്റെ ഭാഗമായാണ് കേരളത്തിലും ഉണ്ടായിരിക്കുന്നത്. എല്ലാവരെയും യോജിപ്പിച്ച്‌ മുന്നോട്ട് കൊണ്ടുപോകാന്‍ മുല്ലപ്പള്ളിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

‘ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദീര്‍ഘകാലം കേരളത്തിലെ കോണ്‍ഗ്രസില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. കെപിസിസി വൈസ് പ്രസിഡന്റായി അദ്ദേഹം വളരെ നല്ല സേവനമാണ് നടത്തിയത്. യുഡിഎഫ് കണ്‍വീനര്‍ എന്ന രീതിയില്‍ പിപി തങ്കച്ചന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു. അത് എല്ലാ കാലത്തും കോണ്‍ഗ്രസ് വിലമതിക്കും. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കും. കെ സുധാകരന്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കും എന്ന പൂര്‍ണ വിശ്വാസമുണ്ട്. പ്രചരണ സമിതികളുടെ ഭാരവാഹിത്വത്തിലേക്ക് മുന്‍ കെപിസിസി പ്രസിഡന്റുമാരെയാണ് പരിഗണിക്കാറ്.

കെ മുരളീധരന്റെ പരിചയ സമ്ബത്തും കഴിവും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും. പുതിയ ഭാരവാഹികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനികില്ല. കേരള, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് പാര്‍ട്ടിയുടെ മുന്നിലുള്ളത്. മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ പുതിയ ടീമിനും ഇതിന് കഴിയും. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും’ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം കെപിസിസി പുനസംഘടനയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിഷേധ പോസ്റ്റര്‍ എഴുതിയിട്ടുണ്ട് .പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാതെയുളള പുനസംഘടന ആര്‍ക്കു വേണ്ടിയെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *