കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി; രണ്ട് ദിവസത്തിനകം നിയമനം നടത്താന്‍ നിര്‍ദേശം


താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍ നടപടികളില്‍ ഹൈക്കോടതി അവിശ്വാസം രേഖപ്പെടുത്തി. ഇനി 4051 പേരാണ് പിഎസ്‌സി ലിസ്റ്റില്‍ ഉള്ളതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. നിലവില്‍ വേറെ ഒഴിവുകളൊന്നും ഇല്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.


അതേസമയം, രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. 240 പേര്‍ക്ക് അഡ്വൈസ് മെമ്മോ നല്‍കിയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.




Sharing is Caring