കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് (KSRTC) സര്‍ക്കാര്‍ സഹായം. സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇന്ധന ഇനത്തില്‍ 20 കോടി രൂപ സര്‍ക്കാര്‍ ഈ മാസം ആദ്യം നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി ശമ്പള വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യത . ആദ്യം ശമ്പളം ലഭിക്കുക ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമായിരിക്കും.
ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. 79 കോടിയാണ് മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത്. 65 കോടി രൂപ നേരത്തെ കെഎസ്ആർടിസി സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് 50 കോടി അനുവദിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *