കൂർക്ക ഉലർത്തിയത്


ചേരുവകൾ


1. കൂര്‍ക്ക – അരക്കിലോ


2. കരിക്ക് കഷണങ്ങള്‍ ആക്കിയത് – ഒരു കപ്പ്‌

മഞ്ഞള്‍ പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ഒരു കപ്പ്‌

3. വറ്റല്‍ മുളക് – നാല്

കുരുമുളക് – ഒരു ചെറിയ സ്പൂണ്‍

ചുവന്നുള്ളി – കാല്‍ കപ്പ്‌

വെളുത്തുള്ളി – ഒരു വലിയ ടീസ്പൂണ്‍

4. വെളിച്ചെണ്ണ – രണ്ട് വലിയ സ്പൂണ്‍

5. കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കൂര്‍ക്ക നന്നായി വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് പാത്രം അടച്ചു വെച്ച്‌ വേവിച്ചു വെള്ളം വറ്റിക്കുക.

വറ്റല്‍ മുളകും കുരുമുളകും ചുവന്നുള്ളിയും വെളുത്തുള്ളിയും യോജിപ്പിച്ച്‌ ചതച്ചു വയ്ക്കുക. ചീന ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ചതച്ച മസാലയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കൂര്‍ക്ക ചേര്‍ത്ത് ചെറുത്തീയില്‍ വഴറ്റിയെടുക്കുക



Sharing is Caring